മുഹമ്മ : സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാക്ഷണം നടത്തി. ഡി.എം.ഒ ഡോ.ജമുന വർഗീസ് ആരോഗ്യസന്ദേശം നൽകി. സിന്ധു രാജീവ്, എൻ.ടി.റെജി, സി.കെ.സുരേന്ദ്രൻ, കെ.എസ്.ദാമോദരൻ, എം.ചന്ദ്ര,സി.ഡി.വിശ്വനാഥൻ,ടി.എൻ.നസീമ , വിഷ്ണു വട്ടച്ചിറ , ജി.സതീഷ് , ഡോ.കെ.ആർ.രാധാകൃഷ്ണൻ , ഡോ.ഡീവർ പ്രഹ്ലാദൻ , സന്തോഷ് ഷണ്മുഖൻ, എ.എം.കബീർ, കെ.എസ്.ജയപാലൻ , ടി.ജി.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു സ്വാഗതവും ഡോ.സി.ജയന്തി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |