പൂച്ചാക്കൽ :പാണാവള്ളി പഞ്ചായത്തിലെ സാന്ത്വന പരിചരണ പദ്ധതിയായ പുനർജനിയുടെ നേതൃത്വത്തിൽ രോഗീ സംഗമവും വിനോദ യാത്രയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷ് ഫ്ളാഗ് ഓഫ് ചെയ്തു. 37 രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവരായിരുന്നു ഉല്ലാസ യാത്രക്ക് എത്തിയത്. ഏറെക്കാലമായി നിരന്തര ചികിത്സയിലിരിക്കുന്ന രോഗികൾക്ക് മാനസികോല്ലാസം കൊടുക്കുക എന്ന ലക്ഷ്യം വെച്ചാണ് യാത്ര സംഘടിപ്പിച്ചതെന്ന് മെഡിക്കൽ ഓഫീസർ ഡോ. അരുൺ മിത്ര പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് കുമാർ , നഴ്സുമാരായ ജിഷ, റീന പഞ്ചായത്തംഗങ്ങളായ ഹബീബ റഹ്മാൻ , ധനേഷ് കുമാർ, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |