മുഹമ്മ : മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ആർ ഒ പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് സ്കൂളുകളിൽ ആർ.ഒ പ്ലാന്റ് നല്കുന്നത് പൊതുജനങ്ങൾക്കും പ്രയോജനപ്പെടുന്ന രൂപത്തിലാണ് പദ്ധതി നടപ്പാക്കുക. ഒരു ടാപ്പ് സ്കൂളിന് പുറത്തേയ്ക്കും സ്ഥാപിക്കും . ഇതിൽ നിന്ന് പൊതുജനങ്ങൾക്ക് കുടിവെള്ളം എടുക്കാം. രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 4.30 മുതൽ 6.30 വരെയും കുടിവെള്ളം എടുക്കാം. അടുത്ത ദിവസം മുതൽ മണ്ണഞ്ചേരി സ്കൂളിൽ ആദ്യമായി ഇത് നടപ്പാക്കി തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |