കൊച്ചി: ഗുജറാത്ത്കേന്ദ്ര സർക്കാരുകളുടെ താൽപ്പര്യാർത്ഥം തടവറയിലടക്കപ്പെട്ട മുതിർന്ന പൊലീസ് ഓഫീസറായ സൻജീവ് ഭട്ടിന്റെ ഭാര്യയും സാമൂഹ്യ പ്രവർത്തകയുമായ ശ്വേത ഭട്ട് ചെറുത്തുനിൽപ്പായ ജീവിതമെന്ന കെ.പി.ശശി അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എറണകുളം അച്യുത മേനോൻ ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ ഒഡീഷയിലെ കണ്ഡമാലിൽ നിന്നുള്ള ഫാദർ അജയ് സിംഗ്, സെബാസ്റ്റിയൻ പോൾ, രാജാജി മാത്യൂ തോമസ് എന്നിവർ സംസാരിക്കും. പരിപാടിയുടെ ഭാഗമായി ശശി സംവിധാനം ചെയ്ത ഫാബ്രിക്കേറ്റഡ്, വോയിസസ് ഫ്രം റൂയിൻസ്, കണ്ഡമാൽ വെയിറ്റിംഗ് ഫോർ ജസ്റ്റിസ് എന്നീ സിനിമകൾ പ്രദർശിപ്പിക്കും. രാത്രി 8ന് സംഗീതജ്ഞൻ സുസുമിത് ബോസിന്റെ സംഗീത പരിപാടിയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |