കൊച്ചി: എം.ജി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ തേവര എസ്.എച്ച് കോളേജിൽ സംഘടിപ്പിച്ച അന്തർ സർവകലാശാല ദക്ഷിണമേഖലാ വനിതാ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ മഹാത്മാ ഗാന്ധി സർവകലാശാല ജേതാക്കളായി.
പെരിയാർ, കാലിക്കറ്റ്, ഭാരതിയാർ സർവകലാശാലകൾ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. നാല് ടീമുകളും നാളെ നടക്കുന്ന അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിലേയ്ക്ക് യോഗ്യത നേടി. അഖിലേന്ത്യാ ചാമ്പ്യൻഷിപ്പും തേവര എസ്.എച്ച് കോളേജിൽ നടക്കും.
സമാപന മ്മേളനത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. മുൻ മിസ്റ്റർ യൂണിവേഴ്സ് (2019) ചിത്തരേശ് നടേശൻ, ഇസാഫ് ബാങ്ക് ഡയറക്ടർ ഡോ. വി.എ. ജോസഫ്, ഡോ. ബിനു ജോർജ് വർഗീസ്, തേവര കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോസ് ജോൺ, ഫാ. ഡോ. സെബാസ്റ്റ്യൻ ജോൺ, ഡോ. കെ.എ. രാജു, ഡോ. സന്ദീപ് സണ്ണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |