കൊച്ചി: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച വനിതാ മാനേജേഴ്സ് ഉച്ചകോടി 2023 അഡ്വ. ജെബി മേത്തർ എം.പി. ഉദ്ഘാടനം ചെയ്തു.കെ.എം.എ പ്രസിഡന്റ് എൽ. നിർമ്മല അദ്ധ്യക്ഷത വഹിച്ചു. നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത് മുഖ്യഥിതിയായി, വനിതാ മാനേജേഴ്സ് ഫോറം ചെയർപേഴ്സൺ ലേഖ ബാലചന്ദ്രൻ, സെക്രട്ടറി അൽജിയേർസ് ഖാലിദ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കാമാക്ഷി ബാലകൃഷ്ണൻ ( വിദ്യാഭ്യാസം), ഷൈനി വിൽസൺ (കായികം ), ശ്രീകുമാരി രാമചന്ദ്രൻ (സാഹിത്യം ) എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |