കൊച്ചി: വിഷു ബമ്പർ വിൽക്കുന്ന ഏജന്റുമാർക്ക് ഒരു രൂപ വിഷുക്കൈനീട്ടം. മറ്റ് കമ്മിഷനുകൾക്ക് പുറമെയാണിത്. രണ്ടാം തവണയാണ് ഭാഗ്യക്കുറി വകുപ്പ് ഏജന്റുമാർക്ക് ഇത്തരത്തിൽ ഇൻസെന്റീവ് നൽകുന്നത്.
12 കോടി രൂപയാണ് ഇത്തവണ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. ആറ് സീരിസിലെ ടിക്കറ്റിന് 300 രൂപയാണ് വില. തുടക്കത്തിലേ കച്ചവടം ഉഷാറാണ്. ആദ്യഘട്ടം 24 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചിട്ടുണ്ട്. 54 ലക്ഷം ടിക്കറ്റുകൾക്കാണ് അനുമതി. രണ്ട് മുതൽ അഞ്ച് വരെയുള്ള സമ്മാനങ്ങൾ എല്ലാ സീരീസിലും ലഭ്യമാകുമെന്നതാണ് വിഷു ബമ്പറിന്റെ പ്രത്യേകത. ഇതുവരെ ബമ്പറുകളുടെ രണ്ടും മൂന്നും സമ്മാനങ്ങൾ മാത്രമാണ് ഇങ്ങനെ നൽകിയിരുന്നത്. രണ്ടാം സമ്മാനം ഒരുകോടി, മൂന്ന് 10 ലക്ഷം, നാല് അഞ്ചുലക്ഷം, അഞ്ച് രണ്ട് ലക്ഷം എന്നിവയാണ് ആറ് സീരിസിലുമുള്ള സമ്മാനങ്ങൾ. മേയ് 24നാണ് നറുക്കെടുപ്പ്. കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |