SignIn
Kerala Kaumudi Online
Monday, 06 May 2024 2.50 AM IST

ഒളിമ്പിക്സല്ല, ഇത് നാടൻ ഗൊളിമ്പിക്സ് !

padam
padam

 ഒരുപതിറ്റാണ്ട് പിന്നിട്ട് പൈതൃക കായികമേള

കൊച്ചി: ജില്ലയുടെ തീരദേശ ഗ്രാമമായ ഗോതുരുത്തിൽ ഇന്ന് നാടൻകളിയുടെ 'ഗൊളിമ്പിക്‌സിന്' ദീപം തെളിയും. തനിനാടൻ കായികമേളയ്ക്ക് നാട്ടുകാരിട്ട പേരാണ് ഗൊളിമ്പിക്‌സ് ! മറവി​യി​ലേയ്ക്ക് നീളുന്ന പൈതൃകകായിക മത്സരങ്ങളെ പുതുതലമുറയ്ക്കിലേക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഗൊളിമ്പിക്‌സ് ഒരുപതിറ്രാണ്ട് പിന്നിടുകയാണ്. വൈകിട്ട് മൂന്നിനാണ് ഉദ്ഘാടനം. പ്രായമായവർ ചെറുപ്പക്കാരുടെ ചുറുചറുക്കോടെ മത്സരാർത്ഥികളായെത്തുമ്പോൾ പോരാട്ടം തീപാറും. സ്ത്രീകളും കുട്ടികളുമെല്ലാം മത്സരത്തിൽ പങ്കെടുക്കാനുള്ള ആവേശത്തിലാണ്. വിജയി​കൾക്ക് കൈനിറയെ സമ്മാനവുമുണ്ട്.
പണ്ടുകാലത്ത് ഇത്തരം നാടൻകായിക മത്സരങ്ങളിൽ പങ്കെടുത്താണ് പൂർവികർ സമയം ചെലവഴിച്ചിരുന്നത്. പിന്നീട് വന്നതലമുറ ക്രിക്കറ്റിനും ഫുട്ബാളിനും കൂടുതൽ പ്രാധാന്യം നൽകി. സാങ്കേതിക വിദ്യ വളർന്നതോടെ കുട്ടികളടക്കം ഇപ്പോൾ ഓൺലൈൻ ഗെയിമുകൾക്ക് പിന്നാലെയായി​. ഇതോടെ നാടൻകായി മത്സരങ്ങൾക്ക് പ്രചാരം നഷ്ടപ്പെട്ടു. പലർക്കും മത്സരം എങ്ങിനെയെന്ന് പോലും അറിയാത്ത സ്ഥിതിയായി.
ഗൊളിമ്പിക്‌സിൽ പങ്കെടുക്കുന്ന പ്രായമായവരുടെ ആവേശവും ചിരിയുമെല്ലാം കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്. ഇത് കണ്ട് പുതയതലമുറ പകിടകളും മറ്റും പഠിക്കാൻ താത്പര്യം കാണിക്കുമ്പോൾ സന്തോഷം ഇരട്ടായാണെന്ന് എസ്.എൻ.സി ഭാരവാഹി മിൽട്ടൺ അംബ്രോസ് പറയുന്നു.


കീഴ് വഴക്കങ്ങൾ നി​യമമാകും

ഗോതുരുത്തിലെ സ്‌പോട്‌സ് ആൻഡ് ആർട്‌സ് കബ്ലാണ് ഗൊളിമ്പിന്റെ സംഘാടകർ. 2014ലാണ് ഇവർ നാടൻ കായികമേളയ്ക്ക് തുടക്കമിട്ടത്. ഹോളി ക്രോസ് പള്ളിയോട് ചേർന്നുള്ള ചിന്നത്തമ്പി അണ്ണാവി സ്ക്വയറാണ് വേദി. കൊവിഡ് കാലത്ത് മാത്രമാണ് കായികമേള നടത്താതിരുന്നത്. രാത്രിവരെ നീണ്ടു നിൽക്കും മത്സരങ്ങൾ. പുരുഷ, വനിത, ജൂനിയർ വിഭാഗങ്ങളി​ൽ മത്സരമുണ്ടാകും. സമീപ പ്രദേശങ്ങളിൽ നിന്നടക്കം നിരവധി ടീമുകൾ മാറ്രുരയ്ക്കാനെത്തും. നിലവിൽ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. എഴുതപ്പെട്ട നിയമമില്ലാത്ത മത്സരങ്ങളിൽ, കീഴ് വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുന്നത്.

 മത്സരങ്ങൾ

• 500 ഏറ് (ഗോട്ടി),
• അട്ടിയേറ് (ലഗോറി)
• നീളൻവാർ,
• പൊടികളി (ദായം)
• പകിടകളി

കേരളത്തിലെ പൈതൃകകായിക വിനോദങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്ലബ് ഗൊളിമ്പിക്‌സ് കായികമേളയ്ക്ക് തുടക്കം കുറിച്ചത്. മികവുറ്രരീതിയിലാണ് ഗൊളിമ്പിക്സ് നടത്തിവരുന്നത്

ജിബിൻ ജോസഫ്

പ്രസിഡന്റ്

സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.