കൊച്ചി: ഹിന്ദുക്കൾക്ക് സഹായഹസ്തവുമായി വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ഹിന്ദു ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. മൂവാറ്റുപുഴ പുഴക്കര കാവിന് സമീപമുള്ള വി.എച്ച്.പി ജില്ലാ കാര്യാലയം കേന്ദ്രീകരിച്ച് ആരംഭിച്ചിരിക്കുന്ന ഹെല്പ് ഡസ്ക് വി.എച്ച്.പി സംസ്ഥാന ജോയിന്റ് ട്രഷറർ വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഹിന്ദുക്കൾക്ക് ആവശ്യമായ സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഹെല്പ് ഡസ്ക് പ്രവർത്തിക്കുകയെന്ന് വി ശ്രീകുമാർ പറഞ്ഞു. പ്രസിഡന്റ് കെ.ജി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ജോഷി, ജില്ലാ സേവാ പ്രമുഖ് സതീശ് പുതിയേത്ത്, ധർമ്മ പ്രസാർ പ്രമുഖ് പി.കെ. രാധാകൃഷ്ണ പിള്ള, പ്രഖണ്ട് വൈസ് പ്രസിഡന്റ ടി.കെ. രാജൻ, ലളിത ശ്രീകുമാർ, ജില്ലാ സംയോജിക ഗംഗ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |