കൊച്ചി: സംസ്ഥാനത്തുടനീളം 11000ൽ അധികം താത്ക്കാലിക അദ്ധ്യാപകരെ നിയമിച്ച് പിന്നാക്ക- പട്ടികജാതി പട്ടിക വിഭാഗക്കാരുടെ അവസരസമത്വവും സാമൂഹ്യനീതിയും സർക്കാർ നിഷേധിക്കുകയാണെന്ന് മെക്ക സംസ്ഥാന പ്രസിഡന്റും ന്യൂനപക്ഷ ക്ഷേമവകുപ്പ് മുൻ ഡയറക്ടറുമായ പ്രൊഫ. ഡോ.പി. നസീറും സെക്രട്ടറി എൻ. കെ.അലിയും പറഞ്ഞു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തികളാക്കി സ്കൂൾ പി.ടി.എകൾക്ക് നിയമന അധികാരം നൽകുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ അഭ്യാസം അങ്ങേയറ്റം അപലപനീയവും കടുത്ത ചട്ടലംഘനവുമാണ്. എല്ലാ സംവരണ സമുദായങ്ങൾക്കും കെ.എസ് ആൻഡ് എസ്.എസ്.ആർ അനുസരിച്ചുള്ള സംവരണ അനുപാതം ഉറപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവരണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |