കൊച്ചി: ട്രോളിംഗ് നിരോധനത്തിന്റെയും രൂക്ഷമായ കടൽക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ ഉൾപ്പെടെ നൽകണമെന്ന് കേരള ലാറ്റിൻ കാത്തലിക് കൗൺസിൽ ആവശ്യപ്പെട്ടു. ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലാണ് മത്സ്യത്തൊഴിലാളികൾ. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നോക്കുകുത്തിയായി മാറി. അനുകൂല നിലപാട് സർക്കാർ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഇ.ആർ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.ജെ. പൈലി, സ്റ്റാൻലി പൗലോസ്, ജോസഫ് വെളിവിൽ, ഇഗ്‌നേഷ്യസ് റോബർട്ട്, ആന്റണി മുക്കത്ത്, തോമസ് പ്ലാശേരി, ജയ്‌സൺ വേലിക്കകത്ത്, ലോനൻ ജോയ്, ജോസഫ് സയൺ, സി.എ. ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |