കൊച്ചി: ഭാരതീയ ന്യായ സംഹിത നിലവിൽ വന്നതോടെ അശ്രദ്ധമൂലമുണ്ടാകുന്ന വാഹന അപകടക്കേസുകളുടെ ശിക്ഷാപരിധി മാറി. അപകടമുണ്ടായി മരിക്കുന്ന സംഭവങ്ങളിൽ ഡ്രൈവർമാർ നടപടിക്രമങ്ങൾ പാലിക്കണം.
ബി.എൻ.എസ് 106 പ്രകാരം അശ്രദ്ധമൂലം മരണം സംഭവിച്ചാൽ അഞ്ചുവർഷം വരെ തടവു ശിക്ഷയും പിഴയും കിട്ടാമെന്ന് അഡ്വ. ഷെറി ജെ. തോമസ് പറഞ്ഞു.
ജാമ്യം കിട്ടാവുന്ന കുറ്റവുമാണ്. എന്നാൽ വാഹനാപകടത്തിൽ മരണമുണ്ടായാൽ പൊലീസ് ഉദ്യോഗസ്ഥനോ മജിസ്‌ട്രേറ്റിനോ റിപ്പോർട്ട് ചെയ്യാതെ കടന്നുകളഞ്ഞാൽ 10 വർഷം വരെ ശിക്ഷ കിട്ടാവുന്നതും ജാമ്യം ലഭിക്കാത്തതുമായ കുറ്റമാണ്.
112 ലോ പൊലീസ് സ്റ്റേഷനിലോ അറിയിക്കാം
കേരളത്തിൽ എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം പ്രകാരമുള്ള 112 നമ്പറിലോ അപകടം നടന്ന പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കാമെന്നാണ് ഉദ്യോഗസ്ഥ തലത്തിലുള്ള മറുപടി. പൊലീസ് സ്റ്റേഷനുകളിലെ ജനറൽ ഡയറി എൻട്രി കൂടി ലഭിച്ചാൽ റിപ്പോർട്ട് ചെയ്തതിന് രേഖയുമാകുമെന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് പൊലീസിനെ അറിയിക്കേണ്ടതെന്ന് സർക്കുലർ ഇറങ്ങിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |