കൊച്ചി: സാമൂഹ്യ സുരക്ഷ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കുളള മസ്റ്ററിംഗ് ആരംഭിച്ചു. ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വിരലടയാളം രേഖപ്പെടുത്തി മസ്റ്ററിംഗ് നടത്തണം. ആഗസ്റ്റ് 24വരെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താം. വാർഡ് അടിസ്ഥാനത്തിൽ ക്യാമ്പുകൾ നടത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്. 2024 ജനുവരി 1മുതൽ സാമൂഹ്യ സുരക്ഷാ, ക്ഷേമപെൻഷനുവേണ്ടി അപേക്ഷ സമർപ്പിച്ചവർ നിലവിൽ മസ്റ്ററിംഗ് നടത്തേണ്ടതില്ല. ശയ്യാവലംബരായ വ്യക്തികൾക്കായി വീടുകളിൽ എത്തി മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിന് അതത് ഗ്രാമപഞ്ചായത്ത് ,നഗരസഭ, കോർപ്പറേഷനുകളിലെ വാർഡ് അംഗം, കൗൺസിലർക്ക് അപേക്ഷ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |