കൊച്ചി: വയനാട്ടിലെ മുണ്ടകൈയിലുണ്ടായ ദുരന്തത്തിൽ ഇരകളായവർക്ക് കൈത്താങ്ങാകാൻ ബേക്കേഴ്‌സ് അസോസിയേഷൻ കേരളയും (ബേക്ക്). ദുരിത ബാധിതർക്ക് ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ എത്തിച്ചു നൽകുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബേക്ക് സംസ്ഥാന പ്രസിഡന്റ് കിരൺ എസ്. പാലയ്ക്കൽ, ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ക്യാമ്പുകളിൽ കഴിയുന്നവർക്കായി ബ്രഡ്, ബൺ, ബിസ്‌ക്കറ്റ്, റെസ്‌ക്, പാനിയങ്ങൾ എന്നിവയുമായുള്ള ബേക്കിന്റെ ആദ്യ വാഹനം കണ്ണൂരിൽ നിന്ന് ഇന്ന് പുറപ്പെടും. കേഴിക്കോട് കേന്ദ്രീകരിച്ച് ദുരിതാശ്വാസ സെല്ലും പ്രവർത്തനം ആരംഭിച്ചു. പ്രളയ സമയത്തും ബേക്ക് സാധനങ്ങൾ എത്തിച്ചു നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |