കൊച്ചി: എട്ടുരൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളം. കുപ്പി കൈയിലുണ്ടെങ്കിൽ 5 രൂപ. അതും അന്തരീക്ഷത്തിൽ നിന്ന് ശേഖരിച്ച ശുദ്ധജലം. ജലസംരക്ഷണം ഉയർത്തി ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ച മേഘദൂത് പദ്ധതി സംസ്ഥാനത്ത് പാലക്കാടും തിരുവനന്തപുരത്തും മാത്രം ഒതുങ്ങി.
2019ലാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയാരംഭിച്ചത്. എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്നായുരുന്നു പ്രഖ്യാപനം. എന്നാൽ രണ്ടിടത്ത് മാത്രമാണ് ഉപകരണമെത്തിയത്. പാലക്കാട് മുതലമടയിലാണ് പദ്ധതിക്ക് തുടക്കം. പിന്നീട് തിരുവനന്തപുരം റീജിയണൽ ഓഫീസിലും ഉപകരണങ്ങൾ സ്ഥാപിച്ചു.
രൂക്ഷമായ ജലക്ഷാമം മുന്നിൽ കണ്ടാണ് മേഘദൂത് പദ്ധതി ആവിഷ്കരിച്ചത്. മേക്ക് ഇൻ ഇന്ത്യയിൽ ഉൾപ്പെടുത്തി മേഘദൂത് ഉപകരണങ്ങൾ നിർമ്മിച്ചു. കിണർ, കുഴൽക്കിണർ എന്നിവ പരമാവധി ഒഴിവാക്കി ജല ദുരുപയോഗം തടയുകയുമായിരുന്നു ലക്ഷ്യം.
അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ള പ്രദേശങ്ങളിലാണ് പദ്ധതി. 3 മുതൽ 4 ലക്ഷം രൂപ വരെയാണു ചെലവ്. കേരളത്തിന്റെ കാലാവസ്ഥയ്ക്കു മേഘദൂത് യോജ്യമാണെങ്കിലും മറ്റ് സ്റ്റേഷനുകളിലേക്ക് നീണ്ടില്ല.
പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും വൈകാതെ കേരളത്തിൽ കൂടുതൽ മേഘദൂത് ഉപകരണം സ്ഥാപിക്കും
റെയിൽവേ
അധികൃതർ
മേഘദൂത്
അന്തരീക്ഷത്തിലെ ഈർപ്പം ജലമാക്കി മാറ്റി ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതാണു പദ്ധതി. വലിച്ചെടുക്കുന്ന ഈർപ്പം മേഘദൂത് സംവിധാനത്തിലൂടെ പ്രത്യേക ഊഷ്മാവിൽ തണുപ്പിച്ച് വെള്ളമാക്കും. ഈർപ്പത്തിന്റെ അളവ്, ഊഷ്മാവ് യന്ത്രത്തിൽ കൂടി കടന്നുപോകുന്ന വായുവിന്റെ അളവ് എന്നിവയെ ആശ്രയിച്ചായിരിക്കും വെള്ളത്തിന്റെ അളവ്.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം പാലിച്ച് പ്രതിദിനം 1,000 ലിറ്റർ ഉത്പാദിപ്പിക്കുന്ന ഉപകരണമാണ് രാജ്യത്ത് വിവിധ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |