കൊച്ചി: കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സുനീല സിബി അദ്ധ്യക്ഷത വഹിച്ചു. ബിന്ദു സന്തോഷ് കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി, സംസ്ഥാന ഭാരവാഹികളായ പ്രേമ അനിൽകുമാർ, ഷീബാ രാമചന്ദ്രൻ, സൈബ താജുദിൻ ,രാജലക്ഷ്മി കുർമോത്ത്, വിജയമ്മ ബാബു. ജയ സോമൻ, ഷൈല തദേവൂസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |