കൊച്ചി: ബി.ജെ.പി അംഗത്വ പ്രചാരണം നാളെ വൈകിട്ട് ജില്ലയിൽ ആരംഭിക്കും. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയിൽ നിന്ന് ആദ്യം അംഗത്വം സ്വീകരിച്ചു കഴിഞ്ഞാൽ 8800002024 എന്ന നമ്പറിൽ മിസ്കോൾ ചെയ്ത് അംഗത്വം സ്വീകരിക്കാം. ജില്ലയിലെ ബൂത്ത് തലം മുതൽ ദേശീയ തലം വരെയുള്ള എല്ലാ ഭാരവാഹികളും ഉദ്ഘാടന ദിവസം തന്നെ അംഗത്വം സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രഭാരിയും സംസ്ഥാന വക്താവുമായ അഡ്വ. നാരായണൻ നമ്പൂതിരി അറിയിച്ചു. ബി.ജെ.പി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷനായി. സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, മേഖല സംഘടന സെക്രട്ടറി എൽ. പദ്മകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |