മൂവാറ്റുപുഴ: തൊടുപുഴ അൽ അസ്ഹർ കോളേജിന്റെ പന്ത്രണ്ടാമത് ബിരുദദാന ചടങ്ങിൽ നൂറോളം ദന്തഡോക്ടർമാർ ബിരുദം സ്വീകരിച്ചു. സിവിൽ സപ്ലൈസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ആൻഡ് ചെയർമാൻ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ.എം. മൂസ അദ്ധ്യക്ഷനായി. കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് പ്രോ വൈസ് ചാൻസലർ ഡോ.സി.പി വിജയൻ മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് കുമാർ ആർ.ബി, കോളേജ് അഡ്മിനിസ്ട്രേറ്റർ ഡോ. അമൽ ഇ.എ തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ. നിഷിൻ കെ. ജോൺ പ്രതിജ്ഞാവാചകവും ചൊല്ലിക്കൊടുത്തു. ബിരുദധാന ചടങ്ങിന് ശേഷം കുട്ടികളുടെ കലാപ്രകടനങ്ങളും സംഗീത നിശയും അരങ്ങേറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |