കൊച്ചി: പ്രശസ്ത ശില്പി ജി.രഘുവിന്റെ സിറാമിക് ശില്പങ്ങളുടെ പ്രദർശനവും ഡി. സനോജ്, നമ്രത നിയോഗ് ദമ്പതിമാരുടെ 'വൈകാരിക ജീവികൾ' കലാ പ്രദർശനവും എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഇന്നാരംഭിക്കും. ഇരുനിലയിലുമുള്ള ഗ്യാലറികളിലായാണ് പ്രദർശനം. ജി. രഘുവിന്റെ സിറാമിക് പ്രദർശനം കൊൽക്കത്തയിലെ സീഗൾ പബ്ലിക്കേഷനുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിന് ചിത്രകാരനും ചലച്ചിത്രകാരനുമായ കെ.എം. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. അക്കാഡമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് അദ്ധ്യക്ഷത വഹിക്കും. എൻ. ബാലമുരളീകൃഷ്ണൻ, ആർട്ട് ഹിസ്റ്റോറിയൻ ഡോ. സി.പി. ശീതൾ, ശില്പി ജി. രഘു, ഡി. സനോജ്, നമ്രത നിയോഗ്, രാജേഷ് ചിറപ്പാട് തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |