മൂവാറ്റുപുഴ: ഗണേശോത്സവ ആഘോഷ സമിതിയുടെ നേതൃത്വത്തിലുള്ള ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര മൂവാറ്റുപുഴ ത്രിവേണി സംഗമത്തിൽ സമാപിച്ചു.
വെള്ളൂർകുന്നം മഹാദേവ ക്ഷേത്ര സന്നിധിയിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് ഗണേശ വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. വൈകിട്ട് വിശേഷാൽ പൂജകളും ദീപാരാധനയും പ്രസാദവിതരണവും നടത്തി. തുടർന്ന് കൂത്താട്ടുകുളത്ത് നിന്നുമുള്ള ഘോഷയാത്രയും മൂവാറ്റുപുഴയിൽ സംഗമിച്ചു. ഗണേശോത്സവ ആഘോഷ സമിതി അദ്ധ്യക്ഷൻ എസ്. സന്തോഷ്, ജനറൽ കൺവീനർ മനീഷ് കാരിമറ്റം, നിമിജ്ജന ഘോഷയാത്ര പ്രമുഖ് റ്റി.വി. ഷാജി, ആഘോഷ് പ്രമുഖ് ജിതിൻ രവി, സഹ ആഘോഷ് പ്രമുഖ് അനീഷ് പി.എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |