തൃപ്പൂണിത്തുറ: സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റൽ സ്റ്റഡീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുളന്തുരുത്തി സീഡ് സൊസൈറ്റി ഉദയംപേരൂർ പഞ്ചായത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. ഉദയംപേരൂർ കവല, കൊച്ചുപള്ളി എന്നീ സ്ഥലങ്ങളിൽ വച്ച് നടന്ന പരിപാടി വാർഡ് മെമ്പർമാരായ ബിനു ജോഷി, സ്മിതാ രാജേഷ്, നിഷ ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സീഡ് സൊസൈറ്റിയുടെ ട്രഷറർ കെ.എ നാസർ, പഞ്ചായത്ത് കോഡിനേറ്റർ ടി.എൻ. കാർത്തികേയൻ, ഫീൽഡ് പ്രൊമോട്ടർമാരായ നീബ ബിനീഷ്, രേഷ്മ മുരളി, ഓമന പ്രകാശൻ, ഉഷാ പവിത്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |