കൊച്ചി: പതിനഞ്ചു മിനിട്ട് നീണ്ട കൈയാങ്കളിയിലും കുപ്പിവീശലിലും പാലാരിവട്ടം ബിവറേജ് ഔട്ട്‌ലെറ്റിലെ ഓണക്കാല നഷ്ടം അരലക്ഷം രൂപ ! ഉത്രാടദിനത്തിൽ വൈകിട്ട് 6.15ന് 'വെടിക്കെട്ട് " കച്ചവടം നടക്കുന്നതിനിടെയായിരുന്നു ജീവനക്കാരുടെ പ്രതീക്ഷകളെ ' പുകയാക്കിയ" ഓണത്തല്ല്. ചെറുപ്പക്കാരുടെ സംഘവും മലപ്പുറം സ്വദേശിയും തമ്മിലായിരുന്നു കൈയാങ്കളി. ഇതോടെ മദ്യംവാങ്ങാൻ എത്തിയവർ പേടിച്ച് സ്ഥലംവിട്ടു.
മാനേജരുടെ പരാതിയിൽ മലപ്പുറം സ്വദേശിയെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്തെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണിയാൾ. ഓണത്തലേന്ന് മുൻകാമുകിയെയും ഭർത്താവിനെയും നഗരത്തിൽ കണ്ടതിന്റെ ദു:ഖം മാറ്റാനാണ് മദ്യം വാങ്ങാനെത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഔട്ട്‌ഡലെറ്റിലുണ്ടായിരുന്ന ചെറുപ്പക്കാരുടെ സംഘം പരസ്പരം കളിയാക്കുകയും ചിരിക്കുകയും ചെയ്തത് തന്നെ ഉദ്ദേശിച്ചാണെന്ന് തെറ്റിദ്ധരിച്ച് ഇയാൾ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മദ്യലഹരിയിലായിരുന്ന ഇയാൾ ബിയർകുപ്പികൊണ്ട് അടിക്കാൻ ആഞ്ഞെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ ആർക്കും പരിക്കില്ല.
ഉന്തും തള്ളും മൂലം റാക്കിൽ നിന്ന് വീണ് ഏതാനും മദ്യക്കുപ്പികൾ പൊട്ടിയതോടെ ജീവനക്കാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. സ്റ്റേഷനിൽ എത്തിക്കുമ്പോഴും പ്രതി അക്രമാസക്തനായി. പിറ്റേന്ന് രാവിലെയാണ് താൻ അറസ്റ്റിലായതിന്റെ കാരണം പോലും ഇയാൾ അറിഞ്ഞത്. റിമാൻഡ് ചെയ്തു.
48804.72 കോടി
മൂന്നുവർഷത്തിനിടെ (2024 മേയ് വരെ) കേരളത്തിൽ വിറ്റഴിച്ചത് 48804.72 കോടിയുടെ വിദേശമദ്യം. 4667.06 കോടിയുടെ ബിയറും വൈനും വില്പന നടത്തി. മൂന്ന് വർഷം കൊണ്ട് കേരളത്തിൽ വിറ്റഴിച്ചത് 7274.40 ലക്ഷം ലിറ്റർ വിദേശമദ്യമാണ്. 2920.70 ലക്ഷം ലിറ്റർ ബിയറും 42.70 ലക്ഷം ലിറ്റർ വൈനും. മൂന്ന് വർഷംകൊണ്ട് മദ്യപന്മാരിൽ നിന്ന് നികുതിയായി സർക്കാരിലെത്തിയത് 40305.95 കോടി രൂപ.
ഔട്ട്‌ലെറ്റിൽ ഭീകരാന്തരീക്ഷമായിരുന്നു. മദ്യം വാങ്ങാൻ എത്തിയവർ പലരും മടങ്ങി. 2,000രൂപയുടെ മദ്യക്കുപ്പികളാണ് പൊട്ടിയതെങ്കിലും ആളുകൾ കൂട്ടത്തോടെ സ്ഥലംവിട്ടത് കച്ചവടത്തെ ബാധിച്ചു.
പാലാരിവട്ടം ബിവറേജ്
ഔട്ട്‌ലെറ്റിലെ ഉദ്യോഗസ്ഥൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |