തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല വനിതാ സാംസ്കാരിക വേദിയുടെ 20-ാമത് വാർഷിക പൊതുയോഗം എഴുത്തുകാരിയും കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗവുമായ ഡോ. സലില മുല്ലൻ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി കൺവീനർ ടി.സി. ഗീതാദേവി അദ്ധ്യക്ഷയായി. ഗ്രന്ഥശാല പ്രസിഡന്റ് ഡോ. വി.എം. രാമകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് ഉഷാകുമാരി വിജയൻ, പി.എം. അജിമോൾ, നൂതൻ രനീഷ്, ഗ്രന്ഥശാല സെക്രട്ടറി വി.ആർ. മനോജ് തുടങ്ങിയവർ സംസാരിച്ചു. ജിഷ നിതിൻ, ജയ കേശവദാസ്, മഞ്ജു മണിയൻ , കൃഷ്ണപ്രിയ പ്രശാന്ത് , പി.എസ് രജനി, എം.എൻ. യമുന , നൂതൻ രനീഷ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |