കൊച്ചി : സെന്റ് തെരേസാസ് കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'തെരേസിയൻ സെന്റിനറി മാരത്തൺ" ആറിന് ആർട്‌സ് ബ്ലോക്കിൽ കോസ്റ്റൽ പൊലീസ് എ.ഐ.ജി പൂങ്കുഴലി ഉദ്ഘാടനം ചെയ്യും. ദക്ഷിണ നേവൽ കമാൻഡ് ചീഫ് ഒഫ് സ്റ്റാഫ് റിയർ അഡ്മിറൽ ഉപൽ കുൺഡു, ഒളിമ്പ്യൻ സിനി ജോസ് എന്നിവർ പങ്കെടുക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് അവസരം. മാരത്തൺ പൂർത്തിയാക്കുന്ന എല്ലാവർക്കും മെഡലുണ്ടാകും. കുട്ടികൾക്ക് 200, മുതിർന്നവർക്ക് 499 എന്നിങ്ങനെയാണ് രജിസ്‌ട്രേഷൻ തുക. കോളേജ് മാനേജർ ഡോ. വിനിത, പ്രിൻസിപ്പൽ സജിമോൾ, അസി. പ്രൊഫ. നിഷ ഫിലിപ്പ്, എം.എസ്. കല തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |