കൊച്ചി: ഇന്ത്യൻ നാച്ചുറോപതി ആൻഡ് യോഗ മെഡിക്കൽ ഗ്രാജുവേറ്റ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫംഗ്ഷണൽ മെഡിസിൻ കോൺഫറൻസായ നാച്യുറ 27ന് ഹോട്ടൽ ഹൈവേ ഗാർഡനിൽ നടക്കും. ഫംഗ്ഷണൽ മെഡിസിൻ മേഖലയിലെ വിദഗ്ദ്ധർ പങ്കെടുക്കും. അത്യാധുനിക ഗവേഷണം, വ്യക്തിഗത ചികിത്സകൾ, ആരോഗ്യ പരിപാലന രീതികൾ, പുത്തൻ സാങ്കേതികവിദ്യകൾ എന്നിവ ചർച്ചചെയ്യും. വാർത്താസമ്മേളനത്തിൽ ഇന്ത്യൻ നാച്ചുറോപതി ആൻഡ് യോഗ മെഡിക്കൽ ഗ്രാജുവേറ്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ദിനേശ് കർത്ത, സെക്രട്ടറി ഡോ. ആൻസ്‌മോൾ, വൈസ് പ്രസിഡന്റ് ഡോ. അഖില വിനോദ്, ജോയിന്റ് സെക്രട്ടറി ഡോ. മനോജ് ജോൺസൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |