കൊച്ചി: കേരള തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി പ്രകാരം ഭൂമി തരംമാറ്റത്തിന് ആഗസ്റ്റ് 31 വരെ സമർപ്പിച്ചിരിക്കുന്ന അപേക്ഷകൾ (25 സെന്റിൽ താഴെ) തീർപ്പാക്കുന്നതിനു താലൂക്ക് അടിസ്ഥാനത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും. അദാലത്തുകളിലേക്കു പ്രത്യേകം അപേക്ഷകൾ ആവശ്യമില്ല. പുതിയ അപേക്ഷകൾ സ്വീകരിക്കുകയുമില്ല. ഭൂമി തരംമാറ്റ അപേക്ഷകളുടെ വിവരങ്ങൾ അറിയുന്നതിന് കളക്ടറേറ്റിൽ ആരംഭിച്ച അന്വേഷണ കൗണ്ടറിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. വിവരങ്ങൾ അറിയുന്നതിനു അക്ഷയ കേന്ദ്രങ്ങളെ സമീപിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
താലൂക്ക് ആദാലത്ത് തീയതികൾ
(എല്ലായിടത്തും രാവിലെ 10 മുതൽ)
1. മൂവാറ്റുപുഴ: നവംബർ 7
2. കോതമംഗലം: നവംബർ 8
3. കൊച്ചി: നവംബർ 11
4. കുന്നത്തുനാട്: നവംബർ 12
5. ആലുവ: നവംബർ 13
6. പറവൂർ: നവംബർ 14
7. കണയന്നൂർ: നവംബർ 15.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |