കൊച്ചി: റോട്ടറി ക്ലബ് കൊച്ചിൻ റോയൽസും രാജഗിരി പബ്ലിക് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന വി.കെ. കൃഷ്ണകുമാർ സ്‌മാരക അഖില കേരള ഇന്റർസ്‌കൂൾ ചെസ് ടൂർണമെന്റ് നവംബർ രണ്ടിന് കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ നടക്കും.
എൽ.പി., യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിൽ 1500ലേറെപ്പേർ മത്സരിക്കും. 60 കാഷ് പ്രൈസുകൾ, 160 ട്രോഫികൾ, 10 മികച്ച സ്‌കൂൾ ട്രോഫി എന്നിവ സമ്മാനിക്കും.
രജിസ്‌ട്രേഷന് https://rccochinroyals.rotaryindia.org എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. വിവരങ്ങൾക്ക് 9847443514 എന്ന നമ്പറിലോ rccohinroyals@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |