കൊച്ചി: ഒരുവിഭാഗം വൈദികരും വിശ്വാസികളും സഭയെ പിളർത്താൻ ശ്രമിക്കുകയാണെന്ന് സിറോമലബാർ മീഡിയ കമ്മിഷൻ ആരോപിച്ചു. മാർപ്പാപ്പയുടെ കീഴിൽ സ്വതന്ത്രസഭയായി മാറുമെന്ന് പറഞ്ഞ് വിശ്വാസികളെ കബളിപ്പിക്കുകയാണെന്നും കമ്മിഷൻ ആരോപിച്ചു. മാർപ്പാപ്പ രണ്ടു പ്രാവശ്യം കത്തെഴുതുകയും ഒരുതവണ വീഡിയോ സന്ദേശം നൽകുകയും ചെയ്തിട്ടും അദ്ദേഹത്തിന്റെ അധികാരത്തെ വെല്ലുവിളിച്ച് അനുസരണവ്രതം ലംഘിച്ചാണ് ബിഷപ്പ് ഹൗസിൽ പ്രകടനം നടത്തിയത്. പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്ത വിമതവൈദികർ ഉൾപ്പെടെയുള്ളവരെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സി.എൻ.എ ) അതിരൂപത സമിതി ചെയർമാൻ ഡോ. എം.പി. ജോർജ്, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |