കൊച്ചി: കൊച്ചിൻ ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡോ. എ.പി.ജെ അബ്ദുൽകലാം സ്മാരകപ്രഭാഷണം സംഘടിപ്പിച്ചു. ഒൻപതാമത് ഡോ. എ.പി.ജെ അബ്ദുൽകലാം സ്മാരകപ്രഭാഷണം വി.എസ്.എസ്.സി മുൻ ഡെപ്യൂട്ടി ഡയറക്ടർ സി.ബി. കർത്ത ഉദ്ഘാടനം ചെയ്തു. ഡോ. എ.പി.ജെ അബ്ദുൽ കലാമിനോടൊപ്പം പ്രവർത്തിച്ച ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു. കൂടാതെ, മനുഷ്യ ബഹിരാകാശ ദൗത്യത്തിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രഭാഷണവും അദ്ദേഹം നടത്തി. കൊച്ചിൻ ചേംബർ പ്രസിഡന്റ് എസ്.പി. കാമത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് വിനോദിനി സുകുമാർ നന്ദിയും പറഞ്ഞു. ചേംബർ നിർവാഹക സമിതിയംഗം പ്രകാശ് അയ്യർ ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |