കൊച്ചി: നൂതന ആശയങ്ങളും പദ്ധതികളും ഉൾക്കൊണ്ട് വിദ്യാഭ്യാസരംഗത്ത് പരിവർത്തനങ്ങൾ വരുത്താൻ സംഘടിപ്പിച്ച അഖിലേന്ത്യാ ഭവൻസ് സ്കൂൾ അദ്ധ്യാപക സമ്മേളനമായ ദിശ 2024 സമാപിച്ചു. ഭവൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററും ബംഗളൂരു അസിംപ്രേംജി സർവകലാശാലയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. സമാപനത്തിൽ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി മുഖ്യപ്രസംഗം നടത്തി. ഡെപ്യൂട്ടി ഡയറക്ടർ കെ. സുരേഷ്, ശിക്ഷൺ ഭാരതി മുംബെയ് ജോയിന്റ് ഡയറക്ടർ പോളി മേനച്ചേരി, കൊച്ചി കേന്ദ്ര സെക്രട്ടറി സി.എ. ശങ്കരനാരായണൻ, ഭവൻസ് മുൻഷി വിദ്യാശ്രം പ്രിൻസിപ്പൽ ലത എസ്, ആദർശ വിദ്യാലയ വൈസ് പ്രിൻസിപ്പൽ ഇന്ദു എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |