കൊച്ചി: അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഇൻഡസ്ട്രി അക്കാഡമിയ ഗവൺമെന്റ് കോൺക്ലേവ് ഉദ്യമ 1.0യുടെ വെബ്സൈറ്റ് മന്ത്രി ആർ. ബിന്ദു പ്രകാശനം ചെയ്തു. ഡിസംബർ 19,20 തീയതികളിൽ കുസാറ്റിൽ നടക്കുന്ന ഉദ്യമ 2.0 കോൺക്ലേവിന്റെ പ്രാരംഭഘട്ടമായാണ് പരിപാടി. തൃശൂർ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ പി. മനുകൃഷ്ണൻ, ജോസഫ് പോളി, പ്രണവ്.കെ. പ്രദീപ്, ഹൃദ്യ ശിവരാജൻ, മറിയ ട്രീസ ഫ്രാൻസിസ്, ആർ. ആകാശ് കുമാർ, ബാദുഷ പരീത് എന്നിവരാണ് വെബ്സൈറ്റ് വികസിപ്പിച്ചത്. ഡിസംബർ ഏഴിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെനറ്റ് ഹാളിൽ ഉദ്യമ 1.0 ഉദ്ഘാടനം നടക്കും. രജിസ്റ്റർ ചെയ്യാൻ: https://udyamdtekerala.in/
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |