കൊച്ചി: 25-ാം സ്ഥാപകദിന വാർഷികത്തോടനുബന്ധിച്ചു ബി.എസ്.എൻ.എൽ എറണാകുളം ബിസിനസ് ഏരിയയുടെ നേതൃത്വത്തിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. പത്ത്, അഞ്ച്, കിലോമീറ്റർ വിഭാഗങ്ങളിൽ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് രാവിലെ ആറിനായിരുന്നു മാരത്തൺ. പത്തു കിലോമീറ്റർ മത്സരം ഒളിമ്പ്യൻ സാജൻ പ്രകാശും അഞ്ച് കിലോമീറ്റർ മത്സരം ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ബി. സുനിൽകുമാറും ഫ്ലാഗ് ഓഫ് ചെയ്തു. കെ. അരുൺ, റീബ അന്ന ജോർജ്, മനോജ്, അഞ്ജു മുരുകൻ, സാബു പോൾ, എ.കെ. രമ, ഉബൈദ് കെ. എച്ച്, സുലത കമ്മത്ത് എന്നിവർ വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി. വി. ശോഭന, വി. സുരേന്ദ്രൻ, ഡോ. കെ. ഫ്രാൻസിസ് ജേക്കബ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |