കൊച്ചി: പോയവർഷം 'പരിക്കിൽ' തട്ടിത്തെറിച്ചുപോയ സ്വർണ മോഹം ഇത്തവണ നേടിയെടുത്ത ത്രില്ലിലാണ് ഗായത്രി വിശ്വനാഥൻ. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിലാണ് എറണാകുളം സെന്റ് തെരേസാസ് ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി പൊന്നണിഞ്ഞത്. സമയം 1:4.8 സെക്കന്റ്. ഒളിമ്പ്യൻ മേഴ്‌സികുട്ടന് കീഴിൽ പരിശീലനം ചെയ്യുന്ന ഗായത്രി 2022 ലെ ജില്ലാ സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു. എന്നാൽ കഴിഞ്ഞവർഷം 200 മീറ്ററിൽ പങ്കെടുത്തെങ്കിലും പരിക്കു മൂലം അഞ്ചാമതായേ ഫിനിഷിംഗ് ലൈൻ തൊടാനായുള്ളൂ. അന്ന് നിറകണ്ണുകളോടെ മടങ്ങിയ ഗായത്രി ഇക്കുറി 400 മീറ്ററിൽ ഗായത്രിൽ അതിവേഗത്തിൽ ലക്ഷ്യം തൊട്ടു. ഇന്ന് ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിലും ഗായത്രി ട്രാക്കിൽ ഇറങ്ങും. വൈറ്റില പൊന്നുരുന്നി ആലിങ്കൽ വീട്ടിൽ വിശ്വനാഥൻ-അമുദ ദമ്പതികളുടെ മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |