ആലുവ: വി.എച്ച്.എസ്.എസ് വിഭാഗം കരിയർ ഗൈഡൻസ് സെൽ സംഘടിപ്പിച്ച ഡ്രീം ട്രീ ശ്രദ്ധേയമായി. റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി ആലുവ സെന്റ് മേരീസ് ഹൈസ്കൂളിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം എക്സ്പോയിലായിരുന്നു ഡ്രീം ട്രീ അവതരിപ്പിച്ചത്. സ്കൂൾ ഭിത്തിയിൽ വിവിധ നിറങ്ങളിൽ മരം സൃഷ്ടിച്ച് പരിപാടിക്കെത്തുന്ന വിദ്യാർത്ഥികൾ തങ്ങളുടെ 'ജീവിത ലക്ഷ്യം' രേഖപ്പെടുത്തുന്നതുമാണ് ഡ്രീം ട്രീ. മത്സരത്തിൽ പങ്കെടുക്കാനും കാണാനുമായെത്തിയ നൂറുകണക്കിന് വിദ്യാർത്ഥികൾ പേപ്പർ പൂക്കളിൽ തങ്ങളുടെ 'ലക്ഷ്യം' രേഖപ്പെടുത്തി ' സ്വപ്ന മരത്തിൽ' പതിച്ചു. ഇടപ്പള്ളി വി.എച്ച്.എസ്.എസിലെ അദ്ധ്യാപിക താരയാണ് ഡ്രീം ട്രീക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |