പെരുമ്പാവൂർ : പുതിയ ക്രിമിനൽ നിയമങ്ങളെ കുറിച്ചുള്ള അഭിഭാഷകർക്കുള്ള ദ്വിദിന പഠന ക്ലാസ് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് എബ്രഹാം മാത്യു, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവർ നയിക്കുന്ന ക്ലാസുകൾ പെരുമ്പാവൂർ ഇ.എം.എസ്.ഹാളിൽ ശനിയും ഞായറും നടക്കും. ബാർ കൗൺസിൽ അംഗം അഡ്വ.കെ.എൻ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജി.സന്തോഷ് കുമാർ, സെക്രട്ടറി അഡ്വ.അരുൺ ബേസിൽ, ബാർ കൗൺസിൽ മെബർ അഡ്വ.രാജേഷ് വിജയൻ, ജില്ലാ ജഡ്ജി സ്മിത ജോർജ്, ജുഡീഷ്യൽ അക്കാഡമി ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജോൺ വർഗീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |