ആലുവ: വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്താനുള്ള കേന്ദ്ര ഗവ. തീരുമാനം കോർപ്പറേറ്റ് കമ്പനികൾക്ക് വഴിയൊരുക്കാനുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എ.ജെ. റിയാസ് ആരോപിച്ചു. ആലുവ കുന്നത്തേരി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷംസു ഇടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. അജ്മൽ ചക്കുങ്കൽ മുഖ്യപ്രഭാഷണം നടത്തി. എം.കെ. മധു, ടോമി വർഗീസ്, അജ്മൽ കാമ്പായി, ഫസലുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷംസു ഇടശ്ശേരി (പ്രസിഡന്റ്), കെ. എം. അബ്ദുൽ ജബ്ബാർ (ജനറൽ സെക്രട്ടറി), എ.എ. ഷറഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |