കൊച്ചി: പതിനായിരങ്ങളുടെ ഗുരുനാഥനും മലയാള സാഹിത്യ തറവാട്ടിലെ ഗുരു കാരണവരുമായ പ്രൊഫ. എം.കെ.സാനുവിന്റെ 98-ാം ജന്മദിനം ഇന്നലെ മെട്രോ നഗരിയിൽ മധുരതരമായ ആഘോഷമായി. മാഷിന്റെ വിദ്യാർത്ഥികളും പൗരപ്രമുഖരും സാധാരക്കാരും ഉൾപ്പടെ നൂറുകണക്കിനാളുകൾ പങ്കുകൊണ്ടു. ശ്രീനാരായണ സേവാ സംഘം, ചാവറ കൾച്ചറൽ സെന്റർ, ബി.ടി.എച്ച്. ഹോട്ടൽ എന്നിവിടങ്ങളിലായിരുന്നു ചടങ്ങുകൾ.
സാനുമാഷ് തലമുറകൾക്ക് പ്രചോദനം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
പ്രൊഫ.എം.കെ.സാനു തലമുറകൾക്ക് പ്രചോദനമാണെന്ന് കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരും ഡോ. സി.കെ. രാമചന്ദ്രനും സാനു മാഷുമൊന്നിച്ചു വൈകുന്നേരങ്ങളിലെ ഡർബാർ ഹാൾ ഗ്രൗണ്ടിലെ നടപ്പ് തനിക്ക് വലിയ പ്രചോദനമേകിയിരുന്നെന്നും അദ്ദേഹം ഓർമിച്ചു.
ചാവറ കൾച്ചറൽ സെന്റർ ചെയർമാൻ ഡോ. മാർട്ടിൻ മളളാത്ത് അധ്യക്ഷത വഹിച്ചു. 'അന്തിമേഘങ്ങളിലെ വർണ്ണഭേദങ്ങൾ" , 'ഗുരവേ നമ:" എന്നീ പുസ്തകങ്ങൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രകാശനം ചെയ്തു. ടി.ജെ.വിനോദ് എം.എൽ.എ., കോർപ്പറേഷൻ സ്റ്റാ
ൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.കെ. മിനിമോൾ, ഡോ.പി.വി.കൃഷ്ണൻ നായർ, ഗോകുലം ഗോപാലൻ, കൗൺസിലർ പത്മജ എസ് .മേനോൻ, രഞ്ജിത് സാനു, ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
അഡ്വ. ഡി.ബി.ബിനു , പി.രാമചന്ദ്രൻ, സി.ഐ.സി.സി. ജയചന്ദ്രൻ, ടി.എം.എബ്രഹാം, സൗമിനി ജെയിൻ, സി.ജി.രാജഗോപാൽ തുടങ്ങിയവർ പൊന്നാടയണിയിച്ചു.
കലർപ്പില്ലാത്ത സ്നേഹമാണ്
സാനു: ബിനോയ് വിശ്വം
സാഹിത്യം, അദ്ധ്യാപനം, വിമർശനം, സാമൂഹ്യസേവനം എന്നിവയിലൂടെ പൊതുജീവിതത്തിലെ കൊടുമുടികൾ കീഴടക്കിയ പ്രതിഭയാണ് പ്രൊഫ.എം.കെ.സാനുവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ശ്രീനാരായണ സേവാസംഘം സംഘടിപ്പിച്ച പിറന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദർശനം അടിസ്ഥാന പ്രമാണം തുടങ്ങിയ കാര്യങ്ങളാൽ നാനാമുഖ പ്രതിഭയായ എം.കെ.സാനുവിനെ വേറിട്ടുനിറുത്തുന്നു. ഗുരു എന്ന വാക്ക് അന്വർത്ഥമാക്കിയ വ്യക്തിയാണ്. ചിന്തകൻ താൻ നിൽക്കേണ്ട ചേരി ഏതെന്നുള്ളതിന് ഉത്തരം തേടിയപ്പോൾ സാനു കണ്ടെത്തിയ ഉത്തരമാണ് ഇടതുപക്ഷമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ ഡി പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. എ.വി.എ. ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എ.വി. അനൂപ് ഉപഹാരം സമർപ്പിച്ചു. സംഘം സെക്രട്ടറി പി പി രാജൻ, കിളിമാന്നൂർ ചന്ദ്രബാബു, ബിജു രമേശ്, ഡി രാജ്‌കുമാർ ഉണ്ണി, കെ.എൻ. ബാൽ, അഡ്വ. എസ്.ചന്ദ്രസേനൻ, സൗത്ത് ഇന്ത്യൻ വിനോദ്, അഡ്വ. ആർ അജന്തകുമാർ, എൻ.സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |