കൊച്ചി : സ്കൂൾ കായിക മേളയിൽ ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പ് പോരാട്ടം കഴിഞ്ഞ തവണത്തെ തനിയാവർത്തനമായി. 1.58 മീറ്റർ താണ്ടി മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിയുടെ സി.പി അശ്‌മിക സ്വർണം നേടിയപ്പോൾ ഇതേ സ്കൂളിലെ തന്നെ കെ.വി. മിൻസാര പ്രസാദാണ് (1.53 മീറ്റർ) വെള്ളി നേടിയത്. വെങ്കലം മലപ്പുറത്തിന്റെ തന്നെ തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസിലെ അഷ്‌ന ബൈജു സ്വന്തമാക്കി. തൃശൂരിൽ നടന്ന കഴിഞ്ഞ വർഷത്തെ മേളയിലും ഇതേ സ്ഥാനങ്ങളാണ് ഇവർ നേടിയത്.
അതേസമയം ഇത്തവണത്തെ ജില്ലാ മീറ്റിൽ നേരേ തിരിച്ചായിരുന്നു കാര്യങ്ങൾ. ജില്ലയിൽ അഷ്‌ന സ്വർണവും മിൻസാര വെള്ളിയും നേടിയപ്പോൾ അശ്‌മിത പരിക്കിനെത്തുടർന്ന് വെങ്കലത്തിൽ ഒതുങ്ങിയിരുന്നു. പുല്ലൂരാംപാറയിൽ നിന്ന് രണ്ടുവർഷം മുൻപാണ് പ്ലസ് വൺകാരിയായ അശ്‌മിക ഐഡിയലിൽ എത്തിയത്. കോഴിക്കോട് കുറ്റ്യാടി നരിപ്പറ്റ സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |