കുറുപ്പംപടി: 'കുന്നെടുത്ത് കുടയാക്കി പിടിച്ചു മുന്നമീക്കണ്ണൻ....വെണ്ണയെന്നപോലെ തീയും വിഴുങ്ങീലയോ...' ഹൈസ്‌കൂൾ വിഭാഗത്തിന്റെ വാശിയേറിയ വഞ്ചിപ്പാട്ട് മത്സരത്തിൽ അലയടിച്ചത് ചെങ്ങൽ സെന്റ് ജോസഫ് ജി.എച്ച്.എസ് സ്‌കൂളിന്റെ പാട്ടായിരുന്നു. ടീം അംഗങ്ങളുടെ ശബ്ദം...താളം...വായ്ത്താരി...തമ്മിലുള്ള ഇഴയടുപ്പം എന്നിവയെല്ലാം കട്ടയ്ക്ക് നിന്നപ്പോൾ കുട്ടനാട്ടുകാർ പോലും നിറഞ്ഞു കൈയടിച്ചു.
ഫാത്തിമ മർവ, ജുവാന ജേക്കബ്, വൈഗ രഞ്ജിത്ത്, ജെന്ന.കെ. ബിജു, അമല മരിയ. കെ.എസ്, കീർത്തന ബിജു, അമീന കെ.എ, ഹംദ ഫാത്തിമ, അൽന മരിയ രാജേഷ് എന്നിവരുൾപ്പെട്ട ടീമാണ് വിജയിച്ചത്.
വഞ്ചിപ്പാട്ട് രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ അഖിലാണ് രണ്ടു മാസം കൊണ്ട് ടീമിനെ പരിശീലിപ്പിച്ചത്. കഴിഞ്ഞ വർഷം ആറു ജില്ലകളിൽ നിന്നായി ഏഴ് ടീമുകളാണ് അഖിലിനു കീഴിൽ സംസ്ഥാന തലത്തിലേക്ക് വിജയിച്ചത്. ഈ ഏഴ് ടീമിനും എ ഗ്രേഡുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |