കൊച്ചി: കേരള ലത്തീൻ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതി 24-ാം സ്ഥാപക ദിനാഘോഷം ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. എറണാകുളം പി.ഒ.സിയിൽ നടന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഡോ. മിലൻ ഫ്രാൻസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. ജോയി പുത്തൻവീട്ടിൽ, പ്രൊഫ. ഡോ. ബിജു ടെറൻസ് എന്നിവർ വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു അറക്കത്തറ, വൈസ് പ്രസിഡന്റ് സിസ്റ്റർ ജൂഡി വർഗീസ്, കെ.എൽ.സി.എ പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ്, ബിജു ജോസി, മെറ്റിൽഡ മൈക്കിൾ, പാട്രിക് മൈക്കിൾ, പ്രബല ദാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |