കൊച്ചി: സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഇന്ത്യൻ നാവികസേനയും.സതേൺ നേവൽ കമാണ്ടിന്റെ കീഴിലുള്ള നാവിക ആശുപത്രിയായ ഐ.എൻ.എസ്.എച്ച്. സഞ്ജീവനിയിൽ നിന്ന് പള്ളുരുത്തി താലൂക്ക് ആശുപത്രിക്ക് 7000 ലിറ്റർ വീതമുള്ള 10 ജംമ്പോ ഓക്സിജൻ സിലിണ്ടറുകൾ ഇന്നലെ എത്തിച്ചുനൽകി. രണ്ടുദിവസം മുമ്പ് സംസ്ഥാന ചീഫ് സെക്രട്ടറിയും സായുധസേന ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയെതുടർന്നാണ് ഈ നടപടി. ലക്ഷദ്വീപ് മിനിക്കോയ് എന്നിവിടങ്ങളിൽ നിന്ന് കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് ഐ.എൻ.എസ് ഗരുഡയുടെ സേവനം പ്രയോജനപ്പെടുത്തുന്നതിനും സഞ്ജീവനിയിലെ 10 കിടക്കകളും അവർക്കായി നീക്കിവയ്ക്കുന്നതിനും സതേൺ നേവൽ കമാണ്ട് നേരത്തെ നടപടി സ്വീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |