കൊച്ചി: ദ്രവീകൃത ഓക്സിജൻ കൊണ്ടുവരുന്നതിന് കൊച്ചി നാവികത്താവളത്തിലെ ഐ.എൻ.എസ് ശാർദുൽ കപ്പൽ കുവൈറ്റിലേയ്ക്ക് പുറപ്പെട്ടു. ക്രയോജനിക് കണ്ടയ്നറുകളിലാണ് ഓക്സിജൻ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുക.
കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരും നാവികസേനയും ആസൂത്രണം ചെയ്ത സമുദ്രസേതു ദൗത്യം രണ്ടിന്റെ ഭാഗമായാണ് കപ്പൽ പുറപ്പെട്ടത്. കൊവിഡിന്റെ തുടക്കത്തിൽ വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിവിധ രാജ്യങ്ങളിലേയ്ക്ക് ഐ.എൻ.എസ് ശാർദുൽ സർവീസ് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |