കൊച്ചി: തിമിർത്തുപെയ്യുന്ന പേമാരിയ്ക്കിടെ കൊവിഡ് മഹാമാരിയുടെ വ്യാപനത്തിൽ നേരിയ കുറവുണ്ടായത് ജില്ലയ്ക്ക് അല്പം ആശ്വാസമായി. ഇന്നലെ 8 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 3744 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നുദിവസങ്ങളായി പൊസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നതാണ് ആശ്വാസത്തിന് വക നൽകുന്നത്. ഈ മാസം 12 ന് 6410, 13ന്, 5026, 14 ന് 3855 എന്നിങ്ങനെയായിരുന്നു പ്രതിദിന തോത്. ഇന്നലെ 3620 പേർക്ക് കൊവിഡ് ബാധിച്ചത് സമ്പർക്കവ്യാപനത്തിലൂടെയാണ്. 109 കേസുകളിൽ ഉറവിടം അവ്യക്തമാണ്. ജില്ലയിൽ 4244 പേരെകൂടി ഇന്നലെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയതോടെ ആകെ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 117515 ആയി. ഇന്നലെ 3065 പേർ രോഗമുക്തി നേടുകയും ചെയ്തു.
ജില്ലയിൽ ചികിത്സയിൽ കഴിയുന്നവർ: 69844
• കളമശേരി മെഡിക്കൽ കോളേജ് 175
• പി.വി.എസ് 83
• ജി.എച്ച് മൂവാറ്റുപുഴ 40
• ജി.എച്ച് എറണാകുളം 35
• ഡി.എച്ച് ആലുവ 80
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 36
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 35
• പറവൂർ താലൂക്ക് ആശുപത്രി 30
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 53
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 39
• കോതമംഗലം താലൂക്ക് ആശുപത്രി – 21
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 4
• സഞ്ജീവനി – 86
• സ്വകാര്യ ആശുപത്രികൾ 2602
• എഫ് .എൽ.റ്റി. സി. 563
• എസ്.എൽ.റ്റി.സി. 462
• ഡോമിസിലറി കെയർ സെന്റെർ 567
• വീടുകളിൽ - 61189
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |