SignIn
Kerala Kaumudi Online
Saturday, 27 April 2024 6.42 AM IST

വീണ്ടും ഓൺലൈൻ അദ്ധ്യയനം; ശ്രദ്ധിക്കണം കുരുന്നുകളെ

class

കൊച്ചി: വീണ്ടുമൊരു ഓൺലൈൻ പഠനവർഷം കൂടി വരുമ്പോൾ കുട്ടികളുടെ മാനസികാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഡോക്ടർമാർ. ഓൺലൈൻ വിദ്യാഭ്യാസം കുട്ടികളിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. സാമൂഹിക ഇടപെടലുകൾ കുറയുന്നതും പ്രശ്നമാണ്.

അദ്ധ്യാപകർ ശ്രദ്ധിക്കാൻ

 കുട്ടികൾക്ക് അമിത പ്രൊജക്ടുകളും ഹോംവർക്കുകളും നൽകരുത്.

 ഓഫ്‌ലൈനിൽ അല്ലാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾക്കും ചുമതലപ്പെടുത്തണം.

 പഠിപ്പിക്കുന്ന കാര്യങ്ങൾ മുൻകൂറായി നൽകി അവരെയും പങ്കാളികളാക്കി ക്ലാസെടുക്കണം.

 മാസത്തിൽ ഒരുതവണ മൂല്യനിർണയം നടത്തണം.

 ലൈഫ് സ്കിൽസ് എജ്യുക്കേഷൻ കൃത്യമായി നൽകണം.

 ആവശ്യമെങ്കിൽ നേരിട്ടും കൗൺസലിംഗ് സംവിധാനം നൽകണം.

 ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിൽ ഫ്ലിപ്പ്ഡ് ക്ലാസ് വേണം.

രക്ഷകർത്താക്കൾ ശ്രദ്ധിക്കാൻ

 ഓൺലൈൻ ക്ലാസിനിടെ കുട്ടികളെ ശ്രദ്ധിക്കണം.

 ഫോൺ,. കമ്പ്യൂട്ടർ ഡാറ്റകൾ പരിശോധിക്കണം

 പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ ശ്രദ്ധിക്കണം

മാനസിക ബുദ്ധിമുട്ടുകൾ മനസിലാക്കണം

 അമിത ഉപയോഗം ഫോൺ ഉപയോഗം അന്യരുമായുള്ള അടുത്ത ബന്ധം സൃഷ്ടിക്കാം. കഴിഞ്ഞ വർഷം 3000ൽ അധികം കുട്ടികൾക്ക് മാനസിക സമ്മർദ്ദം നേരിടുകയും 1000ൽ അധികം കുട്ടികൾ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. മാനസിക സമ്മർദ്ദം ഉള്ള കുട്ടികളിൽ അമിത ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, വീടുകളിൽ ഇടപെടലുകൾ കുറയുക, പകൽ സമയങ്ങളിലെ ഉറക്കം എന്നിവ ഉണ്ടാകാം.

സംശയങ്ങൾക്കും പിന്തുണയ്ക്കും 1056 എന്ന ദിശയുടെ നമ്പറിൽ വിളിക്കാം

 കരുതൽ വേണം

പുറത്തിറങ്ങാത്ത സമയത്ത് സൂര്യപ്രകാശം ലഭിക്കാത്തതിനാൽ കുട്ടികളിൽ വൈറ്റമിൻ ഡിയുടെ കുറവ് ഉണ്ടാകാം. ഇത് ക്ഷീണം, ഓർമ്മക്കുറവ്, രോഗപ്രതിരോധ ശേഷി എന്നിവ കുറയ്ക്കാം. മാനസിക സമ്മർദ്ദം നേരിടുന്ന കുട്ടികൾക്ക് ഉടൻ ചികിത്സ നൽകണം

ഡോ. അരുൺ ബി.നായർ

സൈക്യാട്രിസ്റ്റ്, മെഡിക്കൽ കോളേജ് തിരുവനന്തപുരം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.