SignIn
Kerala Kaumudi Online
Friday, 26 April 2024 4.25 PM IST

ലോക്ക് ഡൗണിൽ കൈത്താങ്ങായി ടുക്‌സി ഓട്ടോ സർവീസ്

tuksy-auto

കൊച്ചി: കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും കാരണം ഉപജീവനമാർഗം നഷ്ട്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനൊപ്പം വരുമാനമില്ലാതായ ഓട്ടോറിക്ഷ തൊഴിലാളികൾക്കും കൈത്താങ്ങുമായി ടുക്സി ആപ്പ്.

ഓൺലൈൻ ഓട്ടോ ടാക്‌സി സർവീസ് ആപ്ലിക്കേഷനായ ടുക്‌സിയും മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായി നടപ്പിലാക്കുന്ന സംരംഭത്തിന്റെ സന്നദ്ധപ്രവർത്തരായാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ. 25,000 ത്തിലധികം ഭക്ഷ്യപാക്കറ്റുകളും 4000 ത്തിലധികം കിറ്റുകളും ഇതുവരെ വിതരണംചെയ്തു.

ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും കൊവിഡ് ബാധിതർക്കുമായി സമൂഹ അടുക്കളയിൽ നിന്നും ഭക്ഷണമെത്തിക്കാൻ കൊച്ചി കോർപ്പറേഷൻ വാഹനങ്ങൾ അന്വേഷിച്ചപ്പോഴാണ് ടുക്‌സി രംഗത്ത് എത്തിയത്. കോർപ്പറേഷന്റെ സമൂഹ അടുക്കളയിൽ നിന്ന് 250 ഭക്ഷണപൊതികൾ വീതം ദിവസം രണ്ടുതവണ ആവശ്യക്കാരിലെത്തിക്കുക എന്നതാണ് ഓട്ടോറിക്ഷകളുടെ ദൗത്യം. തടസമില്ലാത്ത യാത്രാസേവനത്തിനായി കോർപ്പറേഷനിൽ നിന്ന് ഡ്രൈവർമാർക്ക് പാസ് അനുവദിച്ചിട്ടുണ്ട്.

 25000 ഭക്ഷണപാക്കറ്റുകളും 4000 ഭക്ഷണകിറ്റുകളും വിതരണം ചെയ്തു

 ഓരോയാത്രയിലും കിലോമീറ്റർ അടിസ്ഥാനത്തിൽ ഡ്രൈവർക്ക് സ്ഥിരവരുമാനവും ഉറപ്പാക്കി

പ്രതിഫലം

ഓരോ യാത്രയ്ക്കും ഓട്ടോറിക്ഷ സഞ്ചരിച്ച കിലോമീറ്റർ അടിസ്ഥാനമാക്കി ടുക്‌സി ചാർജ് നൽകും. അതുവഴി ഡ്രൈവർമാർക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു.

ആവശ്യമുള്ളവർക്ക് മരുന്നുകളും ടുക്‌സി എത്തിച്ചു നൽകുന്നുണ്ട്. ഇതിന് ചെറിയ സർവീസ് ചാർജ് മാത്രമാണ് ടുക്‌സി സേവനദാതാക്കളിൽ നിന്നും ഈടാക്കുന്നത്. സർക്കാർ അംഗീകാരമുള്ള മീറ്റർ ചാർജുകളും 10 രൂപ നിശ്ചിത ബുക്കിംഗ് ഫീസും മാത്രമാണ് ഉപഭോക്താക്കൾ നൽകേണ്ടത്. ബുക്കിംഗ് ഫീസിൽനിന്ന് നിശ്ചിതശതമാനം ഡ്രൈവർമാർക്ക് അധിക വരുമാനമായും നൽകുന്നുണ്ട്.

ടുക്സി മൊബൈൽ ആപ്ലിക്കേഷൻ

കൊവിഡ് മഹാമാരി ഡ്രൈവർമാരുടെ ഉപജീവന മാർഗത്തെ ബാധിച്ചപ്പോൾ അവരെ പിന്തുണയ്ക്കാനായി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ടുക്‌സി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ഒരു സി.എസ്.ആർ സംരംഭം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കമ്പനി വികസിപ്പിച്ചെടുത്ത കൊച്ചിയുടെ സ്വന്തം റൈഡ്‌ ഹെയ്‌ലിംഗ് ആപ്ലിക്കേഷനാണ് കഴിഞ്ഞ ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച ടുക്‌സി. ഇതിനോടകം തന്നെ 600 ഓട്ടോറിക്ഷാഡ്രൈവർമാർ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TUSKY AUTO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.