SignIn
Kerala Kaumudi Online
Saturday, 27 April 2024 5.02 AM IST

ഇന്ന് കുട്ടികൾ എഴുതും കുഞ്ഞുപരീക്ഷ !

student

കൊച്ചി: കുടുംബശ്രീ ബാലസഭയിലെ കുട്ടികൾ ഇന്ന് കുഞ്ഞുപരീക്ഷ എഴുതും. 6 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് കൊവിഡ്, മഴക്കാല പൂർവ ശുചീകരണം എന്നിവയെക്കുറിച്ച് എത്രത്തോളം അവബോധം ഉണ്ടെന്ന് മനസിലാക്കുന്നതിനാണ് പരീക്ഷ. മൊഡൽ പരീക്ഷ, കാക്കൊല്ല പരീക്ഷ, അരക്കൊല്ല പരീക്ഷ, വാർഷിക പരീക്ഷ എന്നിങ്ങനെ 4 തലങ്ങളിലാണ് ടെസ്റ്ര് ! ഇന്ന് നടക്കുന്ന മോഡൽ പരീക്ഷ രാവിലെ 10.30 മുതൽ രാത്രി 10.30 വരെയുള്ള ഏത് സമയത്തും എഴുതാം. ഒ.എം.ആർ ടൈപ്പ് ചോദ്യങ്ങളും ഫോട്ടകൾ മനസിലാക്കി ഉത്തരം എഴുതുന്ന തരത്തിലുമായിരിക്കും ചോദ്യങ്ങൾ. പരീക്ഷയ്ക്ക് ശേഷം 17ന് കാക്കൊല്ല പരീക്ഷയും 24ന് അരക്കൊല്ല പരീക്ഷയും, ജൂലൈ 1ന് വാർഷിക പരീക്ഷയും നടത്തും.

മോഡൽ പരീക്ഷയ്ക്ക് മഴക്കാല ശുചീകരണങ്ങളെയും കൊവിഡ് പ്രതിരോധത്തെയും പറ്റിയുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളുമാണ് ചോദിക്കുക. കാക്കൊല്ല പരീക്ഷയിൽ കൊവിഡ് വരാതിരിക്കാനുള്ള വഴികളും മുൻകരുതലുകളും, അരക്കൊല്ല പരീക്ഷയിൽ കൊവിഡ് ബാധിച്ച വ്യക്തികൾ വീട്ടിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വാർഷിക പരീക്ഷയിൽ കൊവിഡിനെ പറ്റി പൊതുവായുള്ള കാര്യങ്ങളുമാണ് മുഖ്യചോദ്യങ്ങൾ. ഒപ്പം മഴക്കാലപൂർവ ശുചീകരണത്തെ പറ്റിയുള്ള ചോദ്യങ്ങളും ഉണ്ടാകും.

ഗ്രീൻ, യെല്ലോ, റെഡ് കാറ്റഗറി

പരീക്ഷകൾക്കു ശേഷം 90 ശതമാനത്തിനു മുകളിൽ മാർക്കു ലഭിക്കുന്ന കുട്ടികളെ ഗ്രീൻ കാറ്റഗറിയിലും. 74 മുതൽ 89 ശതമാനം വരെ ലഭിക്കുന്ന കുട്ടികളെ യെല്ലോ കാറ്റഗറിയിലും 74 ശതമാനത്തിനു താഴെ മാർക്കു ലഭിക്കുന്ന കുട്ടികളെ റെഡ് കാറ്റഗറിയിലും ഉൾപ്പെടുത്തും. ശേഷം യെല്ലോ, റെഡ് കാറ്റഗറിയിലുള്ള കുട്ടികൾക്ക് അതത് പഞ്ചായത്തുകളിലെ റിസോഴ്സ് പേഴ്സൺമാർ മുഖേന മേൽപ്പറഞ്ഞ വിഷയങ്ങളിൽ ക്ലാസുകൾ നൽകും

ജില്ലയിൽ 2500 ബാലസഭകളിലായ 46000 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. കുട്ടികൾക്ക് കൊവിഡിനെയും മഴക്കാല ശുചീകരണത്തെയും പറ്റി അറിവു നൽകുക എന്നതാണ് ഉദ്ദേശം. നല്ല മാർക്ക് ലഭിക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.

എസ്.രഞ്ജിനി

കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.