SignIn
Kerala Kaumudi Online
Friday, 26 April 2024 8.50 AM IST

ഓട്ടിസത്തിന് പരിധിയില്ല സുകേഷ് കുട്ടൻ പാടുന്നു

sukesh

കൊച്ചി: ഓട്ടിസം ബാധിച്ച കലാകാരന്മാ‌ർ മേഘങ്ങളെപ്പോലെ പാറിപറക്കട്ടെ. പിഡിയാട്രിക് കാർഡിയാക്ക് സർജനായ ഡോ. ലിങ്കൺ സാമുവലിനെ മേഘങ്ങൾ എന്ന ആൽബത്തിലേയ്ക്ക് എത്തിച്ചത് ഈ ആശയമാണ്.

ഓട്ടിസം ബാധിച്ച കലാകാരന്മാർക്ക് പൊതുവേ അവസരങ്ങൾ കുറവാണ്. അവരുടെ കഴിവുകൾ പുറംലോകം അറിയാതെ പോകുന്നുണ്ട്. ഓട്ടിസം മൂലം അവസരങ്ങൾ ലഭിക്കാതെ പോയ പാലക്കാട് സ്വദേശിയായ സുകേഷ് കുട്ടൻ എന്ന അതുല്യഗായകനെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനാണ് കലൂർ സ്വദേശിയായ ഡോ. ലിങ്കൺ സാമുവലിന്റെ ശ്രമം. സുകേഷ് കുട്ടനെ മനസിൽ വിചാരിച്ചാണ് ആൽബം ഒരുക്കിയത്. സുകേഷിനെ പോലെ ഒരുപാട് ഗായകൻ നമ്മുക്ക് ചുറ്റുമുണ്ട്. അവർക്ക് അവസരം ലഭിക്കണം. അതിനാണ് എന്റെ ഈ തുടക്കമെന്ന് അദ്ദേഹം പറഞ്ഞു.

സുകേഷ് കുട്ടനാണ് ആൽബത്തിന്റെ കൂടുതൽ ഭാഗവും പാടിയത്. പാട്ടിലെ താരാട്ടിന്റെ ഭാഗമാണ് കെ.എസ്. ചിത്ര പാടിയത്. മുമ്പ് സംഗീത പരിപാടികളിൽ പങ്കെടുത്തിട്ടുള്ള സുകേഷുമായി കെ.എസ്.ചിത്രയ്ക്ക് അടുത്തബന്ധമുണ്ട്. അതുകൊണ്ടുതന്നെ വലിയ സന്തോഷത്തോടെയാണ് ചിത്ര പാട്ടുപാടാൻ എത്തിയതെന്ന് ലിങ്കൺ സാമുവൽ പറഞ്ഞു.

പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് ഹരിത ഫിലിപ്പാണ്. ശബ്ദമിശ്രണം ശിവപ്രസാദും നിർവഹിച്ചു. സംഗീത സംവിധാനം ഉൾപ്പെടെ മറ്റു ജോലികൾ ലിങ്കൺ സാമുവലാണ് നിർവഹിച്ചത്.

ലിങ്കൺ സാമുവലിന്റെ മൂന്നാമത്തെ ആൽബമാണ് മേഘങ്ങൾ. ആൽബം ഇന്ന് കെ.എസ്.ചിത്ര യുട്യൂബിൽ റിലീസ് ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SUKESH KUTTAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.