കൊച്ചി: കെ.പി.സി.സി പ്രസിഡന്റും മുഖ്യമന്ത്രിയും ഉയർത്തിപ്പിടിക്കുന്ന ഗുണ്ടാ രാഷട്രീയം കേരളത്തെ അപമാനപ്പെടുത്തുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫിനും എൽ.ഡി.എഫിനും പങ്കുള്ള ആയിരം കോടിയുടെ വനംകൊള്ളയിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ഇരുവരുടെയും ശ്രമം. ഈ വലിയ വനംകൊള്ളയിൽ സമയോചിതമായി ഇടപെട്ട് പ്രതിപക്ഷ ദൗത്യം നിർവഹിക്കാൻ നേതൃത്വം നൽകേണ്ട കെ.പി.സി.സി പ്രസിഡന്റാണ് സാക്ഷര കേരളത്തിന് അപമാനകരമായ ഈ പ്രവർത്തനം നടത്തുന്നത്.
വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തിയ സുധാകരൻ ഈ കേസ് പുനരന്വേഷിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെടാൻ സ്വന്തം പാർട്ടിക്ക് നിർദ്ദേശം കൊടുക്കണമെന്നും രാധാകൃഷ്ണൻ പറഞ്ഞു. പാർട്ടി ജില്ലാ പ്രസിഡന്റ് എസ്. ജയക്കൃഷ്ണനും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |