SignIn
Kerala Kaumudi Online
Friday, 26 April 2024 8.59 PM IST

സൗജന്യ സംരംഭകത്വ പരിശീലനം

free-entrepreneurship-tra

കൊച്ചി: കേന്ദ്ര ഇലക്ട്രോണിക്‌സ് ഇൻഫർമേഷൻ ടെക്‌നോളോജി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ തൃശൂർ സീമെറ്റും (സെന്റർ ഫോർ മെറ്റീരിയൽസ്‌ ഫോർ ഇലക്ട്രോണിക്‌സ്‌ ടെക്‌നോളജി) സംസ്ഥാന പട്ടികജാതി, പട്ടികവർഗ വികസന ഡയറക്ടറേറ്റും ഐ.എച്ച്.ആർ.ഡി എറണാകുളം റീജിയണൽ സെന്ററിന്റെയും സഹകരണത്തോടെ കേരളത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ തെർമോമീറ്റർ നിർമാണത്തിലും പട്ടികവർഗ വിദ്യാർത്ഥികൾക്ക് എൽ.ഇ.ഡി ബൾബ്, സോളാർ ലാന്റേൺ എന്നിവയുടെനിർമാണത്തിലും15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം നൽകുന്നു.

ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ, പ്ലസ്ടു സയൻസ് എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർക്കാണ് പരിശീലനം. 26ന് നടക്കുന്ന ഓൺലൈൻ ഓറിയന്റേഷൻ പ്രോഗ്രാമിൽ ww.mfsekm.ihrd.ac.in ജോയിനിംഗ്‌ കോഡ് വഴി പങ്കെടുക്കാം. പട്ടികജാതിവിദ്യാർത്ഥികൾക്ക് രാവിലെ 10 മണിമുതൽ 11 മണിവരെയും, പട്ടികവർഗ വിദ്യാർത്ഥികൾക്ക് 11 .30 മുതൽ 12 .30 വരെയും ആണ് പ്രോഗ്രാം. വിവരങ്ങൾക്ക് 0484 2985252.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FREE ENTREPRENEURSHIP TRAINING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.