കൊച്ചി: യു.എസ് ആസ്ഥാനമായ ടൈ ഗ്ലോബൽ സംഘടിപ്പിച്ച ടൈ യംഗ് എന്റർപ്രണർ സ്റ്റുഡന്റ് സ്പീച്ച് മത്സരത്തിൽ ടൈ കേരളയെ പ്രതിനിധീകരിച്ച എറണാകുളം സൗത്ത് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ടീം 'പോപ്പുലർ ചോയ്സ്' അവാർഡ് നേടി. ഫിൽട്ടർ കോഫി ക്യാപ്സൂളിൽ വികസിപ്പിച്ചെടുക്കുന്ന 'കാപ്പിഫിൽ 'എന്ന പ്ളാനിനാണ് അവാർഡ്. സൗന്ദര്യലക്ഷ്മി വി., ഡിംപിൾ വി., ശിവനന്ദന കെ.ബി., എലിഷാ എനോറി കെ എന്നിവരാണ് സ്കൂൾ ടീം അംഗങ്ങൾ. വിദ്യാർത്ഥികളിൽ സംരംഭകത്വം, നേതൃത്വപരമായ കഴിവുകൾ, എന്നിവ വികസിപ്പിച്ച് മികച്ച സംരംഭകരായി വളർത്താൻ ടൈ ഗ്ലോബൽ രൂപകല്പന ചെയ്ത പദ്ധതിയാണിതെന്ന് ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |